വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു

വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ യുവാവും ബന്ധുവും മരിച്ചു. വൈകുന്നേരം മൂന്നു മണിയോടെ പോത്തൻകോട്-വെമ്പായം റോഡിൽ മേലെമുക്കിലായിരുന്നു അപകടം.പനവൂർ മൂഴി കുലപ്പള്ളി വി വി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന,(55) ഇവരുടെ ബന്ധുവായ ഹരികുമാർ (46)എന്നിവരാണ് മരിച്ചത്. വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button