നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല….പരാതികൾ ഹൈക്കോടതിയിൽ ഹാജരാക്കി….

കൊച്ചി: സസ്പെൻഷനിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല. വിദ്യാർത്ഥികൾ മാപ്പ് പറയണം. വിദ്യാർത്ഥികൾ നേരത്തെയും നടപടി നേരിട്ടവർ . പരിക്ഷ എഴുതാൻ സാധിക്കാത്തതിന് കാരണം വിദ്യാർത്ഥികൾ മാത്രം. വിദ്യാർത്ഥികൾക്കെതിരെയുള്ള പരാതികളും, കേസ് വിവരങ്ങളും ഹൈകോടതിയിൽ ഹാജരാക്കി.
ഹർജി നാളെ പരിഗണിക്കും.ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്.



