‘പ്രലോഭനങ്ങളിലും കെണികളിലും വീഴരുത്’; എംഎൽഎമാർക്ക് മുഖ്യമന്ത്രിയുടെ കർശന താക്കീത്

തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടി.വി.കെയിലെ എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. പ്രതിപക്ഷത്തിന്റെ കെണികളിലും പ്രലോഭനങ്ങളിലും എം.എൽ.എമാർ വീണുപോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാബലിപുരത്തെ ഒരു റിസോർട്ടിൽ ചേർന്ന അടിയന്തര യോഗത്തിലാണ് വിജയ് തന്റെ പാർട്ടിക്കാർക്ക് താക്കീത് നൽകിയത്.
ടിവികെ എംഎൽഎമാർക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ മഹാബലിപുരത്തെ റിസോർട്ടിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മുന്നറിയിപ്പ്. കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഗ്നേഷിനെതിരായ അശ്ലീല സന്ദേശ ആരോപണം, ഡെപ്യൂട്ടി സ്പീക്കറും തുറയൂർ എംഎൽഎയുമായ രവിശങ്കർ പരാതിക്കാരനെ മർദിച്ച സംഭവം എന്നിവയെല്ലാം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ദീപാവലി സമയത്തുണ്ടായ കൊലപാതകങ്ങളും ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ അടക്കമുള്ളവർ വിജയ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
നിലവിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത തവണ സ്ഥാനാർത്ഥികളെ തീരുമാനിക്കുകയെന്ന് എംഎൽഎമാരെ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതെ, ഉത്തരവാദിത്തത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്ന കർശന താക്കീതാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.



