കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും…..

കെ.പി.സി.സിയുടെ പുതിയ അദ്ധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷ് എം.പിയെ നിയമിക്കാൻ സാധ്യതയേറുന്നു. ഇത് സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ നടന്നുവരികയാണ്. കൊടിക്കുന്നിൽ സുരേഷിനെ പ്രസിഡന്റ് ആക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറച്ച് നിൽക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

രമേശ് ചെന്നിത്തല ജോസഫ് വാഴക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നെങ്കിലും ആദ്യ ലാപ്പിൽ തന്നെ ഈ പേര് തഴയപ്പെട്ടിരുന്നു. എ.പി അനിൽകുമാറിനെ പ്രസിഡന്റ് ആക്കണമെന്ന് കെ.സി വേണുഗോപാൽ നിലാപാട് സ്വീകരിച്ചിരുന്നു. ഇതിൽ വിട്ടുവീഴ്ചക്കില്ലെന്ന തരത്തിൽ കെ.സി സമീപനം എടുത്തതോടെയാണ് കെ.പി.സി.സി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികൾ വൈകിയത്. എന്നാൽ 45 വർഷത്തെ രാഷ്ട്രീയ പാരമ്പര്യവും കേരളത്തിൽ നിന്നുള്ള സീനിയർ ലോക്സഭാംഗവുമായ കൊടിക്കുന്നിൽ സുരേഷ് തന്നെ കെ.പി.സി.സിയെ നയിക്കണമെന്ന നിലപാടിലാണ് വി.ഡി.സതീശൻ. ഇതിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി.സതീശന്റെ നിലപാടിനെ മറികടന്നുകൊണ്ടുള്ള തീരുമാനങ്ങൾ കോൺഗ്രസിൽ ഉണ്ടാകാനുള്ള സാഹചര്യം  കുറവാണ്. സംസ്ഥാന ഭരണത്തിന് പിൻതുണ ലഭിക്കുന്ന കെ.പി.സി.സി നേതൃത്വം വേണമെന്ന സതീശന്റെ ആവശ്യം ഹൈക്കമാന്റും തള്ളിക്കളയാൻ സാധ്യതയില്ല. ഇതോടെ 64കാരനായ കൊടിക്കുന്നിൽ സുരേഷ് കെ.പി.സി.സിയുടെ പുതിയ  അദ്ധ്യക്ഷനായി എത്തുമെന്നുതന്നെയാണ് വിലയിരുത്തൽ. 


കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ കൊടിക്കുന്നിൽ സുരേഷ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.സി.സി വർക്കിംഗ് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്‌ പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവാണ്.  ലോകലഭയിലേക്ക് 10 തവണ മത്സരിച്ചിട്ടുള്ള കൊടിക്കുന്നിൽ 8 തവണയും വിജയിച്ചു. 4 തവണ അടൂരിൽ നിന്നും ഇപ്പോൾ  തുടർച്ചയായി 4 തവണ മാവേലിക്കര മണ്ഡലത്തിൽ നിന്നും അദ്ദേഹം  ലോക്സഭയിൽ എത്തി. രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്ന അദ്ദേഹം നിലവിൽ ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് പദവി വഹിക്കുന്നു.

Related Articles

Back to top button