തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തിരഞ്ഞെടുപ്പ്…മുഴുവൻ സീറ്റിലും SFIക്ക് ജയം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ SFIക്ക് വിജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് നേരത്തെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഇന്നാണ് നടന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റ് ചില കോളേജുകളിലും കെഎസ്യു (KSU), എസ്എഫ്ഐ (SFI) തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

Related Articles

Back to top button