കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി….

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി. പൊലീസ് നോട്ടീസുകൾ റദ്ദാക്കി ഹൈക്കോടതി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണം. ശബ്ദമലിനീകരണമുണ്ടെങ്കിൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി.
റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ബാർ ഹോട്ടലുകൾ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നായിരുന്നു പൊലീസ് നോട്ടീസ്. 15 ദിവസത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോട്ടീസ് നൽകാനാകില്ല.



