PSCക്ക് എതിരായ പ്രചാരണത്തെ സിപിഐഎം പ്രതിരോധിക്കുമെന്ന് എം വി ഗോവിന്ദൻ…

PSCക്ക് എതിരായ പ്രചാരണത്തെ സിപിഐഎം പ്രതിരോധിക്കുമെന്ന് എം വി ഗോവിന്ദൻ. പിഎസ്സി അഴിമതി നടത്തുന്ന സ്ഥാപനമാണ് എന്ന് വരുത്തിതീർക്കാൻ ശ്രമം. ചെയർമാനെ കേസിന്റെ ഭാഗമായി ഭയപ്പെടുത്തി കീഴ് പ്പെടുത്താൻ നീക്കം. ഏത് പരീക്ഷയിലും ഇടതുപക്ഷവുയി ബന്ധപ്പെട്ട് ഒരു 50 ശതമാനം ആളുകൾ ഉണ്ടാകും. അത് സ്വാഭാവികമാണ്.
പി എസ് സി ചെയർമാൻ അന്വേഷണ സംഘത്തിന് മുന്നിൽ പോകേണ്ട കാര്യമില്ല. പി എസ് സി ചെയർമാൻ എങ്ങനെ കുടുങ്ങും. ഞങ്ങളിലേക്ക് അന്വേഷണം വരട്ടെ. ഞങ്ങൾക്ക് ഭയമില്ല. എന്നെ വേണമെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ജോലി കിട്ടിയവർ പല പരാതിയും പറഞ്ഞെന്ന് വരും. ജോലി ലഭിച്ച ആരെങ്കിലും ഒരാൾ അഴിമതിയുടെ ഭാഗമായിട്ടാണ് ജോലി ലഭിച്ചത് എന്ന് പറഞ്ഞിട്ടുണ്ടോ?.




