CBSE കലോത്സവം….UKG വിദ്യാര്‍ത്ഥികളുടെ ആംഗ്യപ്പാട്ടില്‍ പ്രത്യേക മതത്തിനെതിരെ വിദ്വേഷപരാമര്‍ശം….വിവാദം

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആംഗ്യപ്പാട്ട് മത്സരത്തില്‍ വിദ്വേഷപരാമര്‍ശം നിറഞ്ഞ വരികള്‍. സിബിഎസ്ഇ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആംഗ്യപ്പാട്ട് മത്സരത്തിലാണ് ഒരു പ്രത്യേക മതവിഭാഗത്തിന് നേരെ വിദ്വേഷപരാമര്‍ശങ്ങള്‍ നിറഞ്ഞ വരികള്‍ ഉള്‍പ്പെടുത്തിയത്.

ആലുവ ക്രൈസ്തവ മഹിളാലയം സ്‌കൂളില്‍ നടന്ന മത്സരത്തിലാണ് യുകെജി വിദ്യാര്‍ത്ഥികള്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നിറഞ്ഞ വരികള്‍ ഉള്‍പ്പെടുത്തിയ ആംഗ്യപ്പാട്ട് പാടിയത്. 15 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. സംഭവം ഇതിനോടകം വിവാദമാവുകയും പാട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ അല്ലപ്ര സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളാണ് പാട്ട് പാടിയത്.

Related Articles

Back to top button