ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ വിരമിക്കാനുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തി ..

ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തയ്യാറാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ്, സോഷ്യല്‍ മീഡിയയില്‍ അഞ്ച് മിനുട്ട് നീണ്ട വീഡിയോയിലുടെ ക്രിസ്‌റ്റിയാനോ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്. പെട്ടെന്ന് ക്രിസ്‌റ്റിയാനോ അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണം കോച്ച് ഹോര്‍ഹെ ജെസ്യൂസുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാതിരുന്നതാണ്. ക്രിസ്റ്റ്യാനോയെ ടീമിലേക്ക് തിരികെയെത്തിക്കാന്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോച്ച് ഹോര്‍ഹെ ജെസ്യൂസും ഫെഡറേഷന്റെ നിബന്ധനകള്‍ക്ക് വഴങ്ങി ക്രിസ്റ്റ്യാനോയെ ടീമിലെടുക്കുന്നതിനോട് താത്‌പര്യം അറിയിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍, ക്രിസ്റ്റ്യാനോ തുടക്കം മുതല്‍ ആവശ്യപ്പെട്ട ഒരു കാര്യം കോച്ച് ഹോര്‍ഹെ ജെസ്യൂസ് തന്നോട് പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു. ജെസ്യൂസ് പക്ഷേ, ഒരു താരത്തോടും മാപ്പ് പറയാന്‍ തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ്, ക്രിസ്‌റ്റിയാനോയെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോര്‍ച്ചുഗീസ് ജേര്‍ണലിസ്‌റ്റ് പെഡ്രോ സുപെല്‍വേദ വെളിപ്പെടുത്തി.



