ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കുഞ്ഞമ്പു കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും…

പിലിക്കോട് മടിവയലില്‍ പത്താനത്ത് കുഞ്ഞമ്പു(67)നെ വീട്ടിനുള്ളില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-II ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്.

പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, കേസില്‍ രണ്ടാം പ്രതിക്ക് സെക്ഷന്‍ 449 ഐപിസി പ്രകാരം 10 വര്‍ഷം അധിക തടവും 100,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനില്‍ എന്ന അനിമാമന്‍ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

Related Articles

Back to top button