ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രമായ ഖഷ്‌മ് ദ്വീപിൽ ആക്രമണം; പിന്നിൽ..

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്‌മ് ദ്വീപിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഖെഷ്‌മ് ദ്വീപിൽ നാലിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം, ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസ്, സിരിക് തുടങ്ങിയ നഗരങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ സൈന്യം നടത്തിയ പ്രതിരോധ നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.



