കാലടി സർവകലാശാല വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ലെന്ന് എം എ ബേബി…

തിരുവനന്തപുരം: കാലടി സർവകലാശാല വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കാലടിയിൽ നിരാഹാരമിരിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എം എ ബേബി. വൈസ് ചാൻസലർ തോന്നും പോലെ പ്രവർത്തിക്കാൻ പാടില്ല. വി സിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടുകൾ സത്യസന്ധമല്ല. കാലടി സർവകലാശായിലെ വിദ്യാർത്ഥി പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ വൈസ് ചാൻസലർക്ക് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചപ്പോൾ രാഷ്ട്രീയ വൈരാഗ്യത്തോടെ വി സി മുന്നോട്ടു പോകുന്നു.

വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന കള്ളം വി സി എങ്ങനെ പറഞ്ഞു. കള്ളം പറയുന്നയാളാണെന്ന് വി സി തെളിയിച്ചു. കള്ളം പറഞ്ഞതിന് വി സി രേഖകൾ കൂടി ഉണ്ടാക്കി. വി സി പറഞ്ഞ കള്ളം ഉന്നത വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്തു. വി സിക്ക് യോജിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് റോജി എം ജോണെന്നും അദ്ദേ​ഹം ചൂണ്ടികാട്ടി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസ മന്ത്രി സത്യം പറയാൻ പഠിക്കണമായിരുന്നു. വൈസ് ചാൻസലറുടെ കള്ളത്തരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Back to top button