‘പടക്കം പൊട്ടിച്ചാൽ അസുഖം മാറും’… വിചിത്ര വാദവുമായി ബിജെപി എംഎൽഎ…

പടക്കം പൊട്ടിക്കുന്നത് രോഗങ്ങൾ മാറാൻ സഹായിക്കുമെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ. ബംഗാളിലെ ടോളിഗഞ്ച് എംഎൽഎയായ പാപിയ അധികാരിയാണ് തെക്കൻ കൊൽക്കത്തയിൽ കാളിപൂജ പന്തൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. അതേസമയം, പടക്കം പൊട്ടിക്കുമ്പോൾ ഭരണകൂടത്തിന്റെയും പൊലീസിന്റെയും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇവർ ജനങ്ങളോട് ആവശ്യപ്പെട്ടു.കാളിപൂജ ആഘോഷത്തോടൊപ്പം പടക്കം പൊട്ടിക്കലും നടക്കുമെന്നും, മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പരാമർശങ്ങൾ ഇതിന് അനുമതി നൽകുന്നതാണെന്നും എംഎൽഎ പറഞ്ഞു. ”കാളിപൂജ നടക്കും, പടക്കങ്ങളും പൊട്ടിക്കും. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതും കാളിപൂജയും പടക്കങ്ങളും ഉണ്ടാകുമെന്നാണ്. എന്നാൽ ഭരണകൂടം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് വേണം നാം പടക്കം പൊട്ടിക്കാൻ.




