യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട കേസിലെ വഴിത്തിരിവ്…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിലുണ്ടായ വഴിത്തിരിവിൽ വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്. സുഹൈൽ അൻസാരിക്കെതിരെ ഏനാത്ത് പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയ സാഹചര്യം ഉൾപ്പെടെ പരിശോധിക്കും. എട്ടു മാസം മുമ്പാണ് സുഹൈൽ അറസ്റ്റിലായത്. സുഹൈലിന്റെ പരാതിയിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. മരിച്ച 35കാരിയുടെ ഭർത്താവ് ഇന്നലെ അറസ്റ്റിലായിരുന്നു.



