17-കാരനേയും ഉമറിൻ്റെ കാമുകിയേയും കസ്റ്റഡിയിൽ വാങ്ങും….

പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന രണ്ട് പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനും വിശദമായ തെളിവെടുപ്പിനുമായി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ
ഉമർ (22), മൂന്നാംപ്രതിയായ കാമുകി മണക്കാട് സ്വദേശിയായ ആനന്ദ(18) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ടോടെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. നിരന്തരം പോലീസിനെ വഴിതെറ്റിക്കാൻ ഇടയ്ക്കിടെ മൊഴിമാറ്റുന്നതിനാൽ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. പ്രതികൾ ഉപയോഗിച്ച മൊബൈൽഫോണുകൾ, കൊല്ലപ്പെട്ട അഭിരാമിന്റെ ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്.



