സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് പരാതികൾ….പാരിപ്പള്ളി മെഡിക്കൽ കോളജിൽ കാലിൽ പൊട്ടലുമായെത്തിയ യുവാവിന്…

സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് പരാതികൾ. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവാവിന് കാൽമുട്ടിന് നിസ്സാര പരുക്കെന്ന് പറഞ്ഞ് ബാൻഡേജ് ചുറ്റിവിട്ടു എന്നാണ് ആരോപണം. അരുവിക്കരയിലെ 17 വയസ്സുള്ള പെൺകുട്ടിക്ക് റൂട്ട് കനാൽ ചെയ്യുന്നതിനിടെ ഉപകരണം ശരീരത്തിനുള്ളിലേക്ക് പോയെന്നും ആക്ഷേപം.
തിരുവനന്തപുരം മടവൂർ മാങ്കോണത്ത് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ആയിരുന്നു അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുടെ ആക്രമണത്തിൽ 23 വയസ്സുകാരന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ മുഹമ്മദ് സിനാൻ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ചികിത്സ തേടി. എന്നാൽ ആദ്യ പരിശോധനയിൽ കാലിലെ പൊട്ടൽ കണ്ടെത്താനായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.



