‘വഴിയിൽ ഉപേക്ഷിച്ച് പോകില്ല’…നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ….

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ നയം വ്യക്തമാക്കി കെ.സി വേണുഗോപാൽ എംപി. ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്‌പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണെന്ന് കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയൊരു ഇടവേള പ്രതിഷേധ പരിപാടികളിൽ ഉണ്ടായത്. നവംബർ 1-ന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം വഴിയിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button