നെതന്യാഹുവിന് തിരിച്ചടി; ഐസൻകോട്ടിന് ആദ്യം അവസരം

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ഗാദി ഐസൻകോട്ടിന് നൽകാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഐസൻകോട്ടിനെ ഇന്ന് ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
120 അംഗ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടി. പ്രതിപക്ഷ സഖ്യത്തിന് അറബ് പാർട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ സാധ്യത തെളിഞ്ഞത്



