ബൈക്കിൽ ലിഫ്റ്റ് നൽകി വീട്ടമ്മയുടെ മാല പൊട്ടിച്ചു…

മാതമംഗലത്ത് ബൈക്കിൽ ലിഫ്റ്റ് നൽകി വീട്ടമ്മയുടെ മാലപൊട്ടിച്ചു. കണാരം വയൽ സ്വദേശിനി ശാന്തയുടെ ഒന്നര പവൻ മാലയാണ് തട്ടിയെടുത്തത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞത് പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ബൈക്കിൽ നിന്നിറക്കി മാലപൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



