കേന്ദ്ര സർക്കാരിനെ പരിഹസിച്ച് നടൻ പ്രകാശ് രാജ്….

കൊച്ചി: യുവത്വം മോദിയെ വിശ്വസിക്കുന്നില്ലെന്നും, ഗോഡ്‌സെയുടെ വീര്യത്തിൽ അല്ല, ഈ യുവതലമുറ മഹത്മാ ഗാന്ധിയുടെ മൂല്യം ഉൾക്കൊണ്ട്‌ ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. യുവാക്കൾ ഫോണിൽ ആണ് പക്ഷെ അവർ പറയുന്നത് ഗാന്ധിജിയെ കുറിച്ചും അംബേദ്കറെ കുറിച്ചും ആണ്. അവർക്ക് പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ അറിയാം. അവരാണ് അടുത്ത 50 കൊല്ലം വോട്ട് ചെയ്യാൻ പോകുന്നതെന്ന് പ്രകാശ് രാജ് പറ‍ഞ്ഞു.

“നിങ്ങൾ കഴിഞ്ഞു ബ്രോ, ഞങ്ങൾക്ക് യുവാക്കളെ വേണം ബ്രോ, പാർലമെന്റിൽ യുവാക്കൾ വരും ബ്രോ” കേന്ദ്ര സർക്കാരിനെ പരിഹസിച്ച് പ്രകാശ് രാജ് പറഞ്ഞു. ജന്തർമന്തർ അറ്റ് കൊച്ചി’ പരിപാടിയിലായിരുന്നു പ്രകാശ് രാജിന്റെ പരാമർശം. എസ്ഐആറിനും ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കുന്നെന്നും 2029ൽ മോദി അധികാരത്തിൽ നിന്ന് പുറത്താകുമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.

Related Articles

Back to top button