ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടി; എറണാകുളത്ത് സൈബർ തട്ടിപ്പ് സംഘം കുടുങ്ങി

എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോ‍ർ‌ത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ. സംഭവത്തിൽ എറണാകുളം സ്വദേശികളായ വിപിൻ വിൻസെന്റ്, അജിത് വർഗീസ്, പാലക്കാട് സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞാണ് സംഘം ആളുകളെ തങ്ങളുടെ വലയിലാക്കിയിരുന്നത്.

വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആളുകളെ പരിചയപ്പെട്ട് ബാങ്ക് അക്കൗണ്ടിലേക്ക് തുക വാ​ഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പാസ്ബുക്കും എടിഎം കാർഡും ചെക്ക് ബുക്കും കൈക്കലാക്കി തട്ടിപ്പ് സംഘങ്ങൾക്ക് മറിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ജോലി.

ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പോലീസും സൈബർ ഡോമും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മൂന്നംഗ സംഘം കുടുങ്ങിയത്. എറണാകുളം കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് രേഖകളും സിം കാർഡുകളും കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ പോലീസിന്റെ അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button