ജീവനക്കാരും ഉടമയും ഇല്ലാത്ത നേരം… കടയിൽ കയറി മോഷണം… പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍…

നഗരത്തിലെ മലഞ്ചരക്ക് കടയില്‍നിന്ന് 18,000 രൂപ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. കണ്ണൂര്‍ ശിവപുരം മാലൂര്‍ സ്വദേശി ഹാരിസിനെയാണ് (47) കൊണ്ടോട്ടി പൊലീസ് പെരിന്തല്‍മണ്ണയില്‍നിന്ന് പിടികൂടിയത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടി.എം ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കടയില്‍ ജീവനക്കാരും ഉടമയും ഇല്ലാത്ത സമയം മനസ്സിലാക്കിയ പ്രതി കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറുകയായിരുന്നു.

തുടര്‍ന്ന് ക്യാഷ് കൗണ്ടറിന്റെ വലിപ്പ് തുറന്ന് അതിലുണ്ടായിരുന്ന 18,000 രൂപ കൈക്കലാക്കി കടന്നുകളഞ്ഞു. ഉടമ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ ഉടന്‍തന്നെ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button