കോൺഗ്രസിന് നാണക്കേടായ കയ്യാങ്കളി, ഒടുവിൽ രമ്യാ ഹരിദാസും നേതാക്കളും തമ്മിൽ ഒത്തുതീർപ്പ്…

തിരുവനന്തപുരം: കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിന്റെയും എസ് സജാദിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്റിനെ കണ്ടാണ് രമ്യ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.



