മിനി കൂപ്പർ അപകടത്തിൽ നിർണായക റിപ്പോർട്ട് കൈമാറി കാർ കമ്പനി…

കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വേഗത 162 കിലോ മീറ്റർ ആയിരുന്നു. കൂട്ടിയിടിച്ച സമയത്ത് വേഗത 144 കി.മീ ആണ്. ബ്രേക്ക് അപ്ലൈ ചെയ്തത് അപകടത്തിന് ഒരു സെക്കൻഡ് മുമ്പാണെന്നും അന്വേഷണ സംഘത്തിന് കൈമാറിയ ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ടിൽ പറയുന്നു. ക്രാഷ് ഡാറ്റ പരിശോധന റിപ്പോർട്ട് കേസിൽ നിർണായകമാണ്.
ദില്ലിയിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോൾ, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കുറ്റപത്രം ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഒക്ടോബർ 11 ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്.



