ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്…ശബരി പോർട്ടലിന് തുടക്കമായി…

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനും പോർട്ടൽ സഹായിക്കുമെന്ന് മന്ത്രി ചുണ്ടിക്കാട്ടി. തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം, ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ട് എത്തിക്കാനും നടപടികളുടെ പുരോഗതി വിലയിരുത്താനും കഴിയുന്ന ഭരണനിർവഹണ സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button