വാട്സാപ്പിലെ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും….

ഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ആപ്പിളിന്റെ ടെസ്റ്റ്‌ഫ്ലൈറ്റ് പ്രോഗ്രാം വഴി ലഭ്യമായ വാട്സാപ്പ് ബീറ്റ ഐഒഎസ് പതിപ്പ് 26.44.10.16-ൽ ആണ് ഈ ഫീച്ചർ കണ്ടെത്തിയതെന്ന് വാട്സാപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലുള്ള ചിത്രങ്ങളുടെ വശങ്ങൾ മെറ്റ എഐ വിശകലനം ചെയ്യുകയും ആ ചിത്രത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ കൂടുതൽ ദൃശ്യവിവരങ്ങൾ നിർമിച്ച് അതിനെ സ്വാഭാവികമായ രീതിയിൽ 9:16 വെർട്ടിക്കൽ ഫോർമാറ്റിലേക്ക് മാറ്റുകയും ചെയ്യുന്നു.

Related Articles

Back to top button