ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്….അഡീഷണൽ സെക്രട്ടറിയുടെ മൊഴിയിൽ….

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി ആർ ഹരി. ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു. മൂല്യനിർണയം നടത്താതെ ചോദ്യങ്ങൾ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിയുടെ മൊഴി. അതേസമയം മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. പി എസ് സി ചെയർമാൻ എം ആർ ബൈജുവിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ക്രമക്കേടുകൾക്ക് വഴിവച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കിയ പാനലും മൂല്യനിർണയം നടത്തുന്നവരെ തീരുമാനിച്ചതും ചെയർമാൻ ആണെന്നാണ് പി എസ് സി അംഗങ്ങളുടെ മൊഴി. ഏകപക്ഷീയ ഇടപെടൽ ഉണ്ടായെന്നാണ് അംഗങ്ങളുടെ മൊഴി. പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും.

Related Articles

Back to top button