മോദിയുടെ ഫോൺവിളി, സുപ്രിയയെക്കുറിച്ചുള്ള പരാമർശം; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ

എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി. ആശുപത്രിവാസത്തിനുശേഷം വിശ്രമിക്കുന്ന 85 കാരനായ പവാറിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഫോൺവിളി. എന്നാൽ സംഭാഷണത്തിനിടെ സുപ്രിയ സുളെയെക്കുറിച്ച് മോദി നടത്തിയ പരാമർശമാണ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.

ശരദ് പവാർ പൂർണമായി വിശ്രമിക്കണമെന്നും രാജ്യത്തിന്റെ കാര്യങ്ങൾ നോക്കാൻ സുപ്രിയ സുളെ ഇപ്പോൾ പ്രാപ്തയാണെന്നുമാണ് മോദി പറഞ്ഞതെന്ന് പവാറിന്റെ അടുത്ത അനുയായിയായ വിഠൽ മണിയാർ വെളിപ്പെടുത്തി. സുപ്രിയയും തങ്ങളും ചേർന്ന് രാജ്യത്തിന്റെ കാര്യങ്ങൾ നോക്കിക്കൊള്ളാമെന്നും പവാർ വിശ്രമത്തിൽ ശ്രദ്ധിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് മണിയാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button