എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി….

കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03.11.2026) അവധി പ്രഖ്യാപിച്ച് കളക്ടര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ തിരക്കും അതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നാളെ അവധി പ്രഖ്യാപിച്ചത്.



