വൻ ഭക്ഷ്യസുരക്ഷാ പരിശോധന; 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു

കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.

സ്ഥാപനത്തിൽ പഴകിയ ഇറച്ചിയും മത്സ്യവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. കാലാവധി കഴിഞ്ഞ മത്സ്യങ്ങളുടെ എക്സ്പയറി തീയതിയിൽ കൃത്രിമം നടത്തിയതായും കണ്ടെത്തി. കൂടാതെ, വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത്.

Related Articles

Back to top button