സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ…

തിരുവനന്തപുരം: ഇന്നത്തെ മാർക്‌സിസ്റ്റ് പാർട്ടിയെ കടുപ്പമേറിയ അച്ചടക്ക നിലവാരത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭ സ്പീക്കറുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഇന്നത്തെ സി.പി.എമ്മിനെ ഈ രൂപത്തിലുള്ള അച്ചടക്ക നിലവാരത്തിലേക്ക് ഉയർത്തിയത് പിണറായി വിജയനാണെന്നാണ് തന്റെ ബലമായ വിശ്വാസമെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ കാര്യങ്ങളിൽ തികച്ചും ഉറച്ച നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. വി.എസ്. അച്യുതാനന്ദനും പാർട്ടിക്കുള്ളിലെ കാര്യങ്ങളിൽ തികച്ചും ഉറച്ച നിലപാടുകളാണ് സ്വീകരിച്ചത്.

പക്ഷേ, അദ്ദേഹം മറ്റൊരു ശൈലിയിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.വൈ.എഫിൽ പ്രവർത്തിച്ചിരുന്ന കാലം മുതലും അതിനുശേഷമുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും കണ്ണൂരിലെ സഖാക്കളും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്ന മറ്റു നേതാക്കളുമാണ് കേരളത്തിലെ പാർട്ടിക്ക് കൂടുതൽ ശക്തി പകർന്നതെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button