കെ -ടെറ്റ് യോഗ്യതയില്ലാത്തവരെ പിരിച്ചുവിടുമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്….

തിരുവനന്തപുരം: കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു. പുതുക്കിയ സര്‍ക്കുലര്‍ പിന്നീടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിക്കുശേഷം നിയമനം ലഭിച്ചവര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം വന്ന ഉത്തരവ് ബാധകം. കെ- ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ ഇടത് അധ്യാപക സംഘടനകളടക്കം ആശങ്ക അറിയിച്ചിരുന്നു.

Related Articles

Back to top button