സ്പാകളുടെ പിന്നിൽ മായയും അനുരൂപും….രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

ബെംഗളൂരുവിൽനിന്ന് കോവളത്തെ സ്പാകളിലെത്തിച്ച് ആന്ധ്രാ സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിൽ കേസിലെ അഞ്ചാം പ്രതിയുടെ വീട്ടിൽനിന്ന് നിർണായകരേഖകൾ പിടിച്ചെടുത്തു. കോർപ്പറേഷന്റെ ഉള്ളൂർ സോണലിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ പൂവാർ അരുമാനൂരിലെ വീട്ടിൽനിന്നാണ് എസ്.ഐ.ടി. രേഖകൾ പിടിച്ചെടുത്തത്. ഇവിടെനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കോവളം ബീച്ച് റോഡിലുള്ള ഹീലിങ് ഹാൻഡ്‌സ് എന്ന ആയുർവേദ സ്പായിലും ഇയാൾ പങ്കാളിയാണെന്നും കണ്ടെത്തി.

Related Articles

Back to top button