ഗ്യാനേഷ് കുമാറിനെ ‘പുറത്താക്കി’ ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇന്ത്യ മുന്നണി ജനകീയ വിചാരണ നടത്തി പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ, പാർലമെന്റിന്റെ മാതൃകയിൽ സംഘടിപ്പിച്ച ചടങ്ങിൽ ശബ്ദവോട്ടോടെയാണ് പ്രമേയം പാസ്സാക്കിയത്. ആറു കുറ്റങ്ങളാണ് ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ ചുമത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ തെളിവുകൾ കൈവശമുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ രാഹുൽ ഗാന്ധി വ്യക്തമാക്കി.



