വികസനത്തിന് തടസ്സം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം; വിദേശത്ത് ആരൊക്കെയാണ് രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത്?…

രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനു പകരം തടസ്സങ്ങൾ സൃഷ്ടിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണപക്ഷത്തെ വിമർശിക്കുക എന്നതിലുപരി വികസന പദ്ധതികളെ തടയുന്ന ശക്തിയായി പ്രതിപക്ഷം മാറിയിരിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ പേരെടുത്തു പറയാതെ പരിഹസിച്ച മോദി, വിദേശരാജ്യങ്ങളിൽ നടക്കുന്ന ചില കൂടിക്കാഴ്ചകളെക്കുറിച്ചും ചോദ്യങ്ങളുയർത്തി. വിദേശത്ത് ആരൊക്കെയാണ് രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത്, രാജ്യവിരുദ്ധ ശക്തികൾക്ക് ആരുടെ പിന്തുണയാണ് ലഭിക്കുന്നത്, ഇന്ത്യയുടെ ശത്രുക്കൾക്കുവേണ്ടി സംസാരിക്കുന്നത് ആരൊക്കെയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

Related Articles

Back to top button