കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സർക്കാർ നിഷ്കർഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സർവീസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികൾ തള്ളുകയും ചെയ്തിരുന്നു.
കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്ക് ഉത്തരവ് ബാധകം. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി.




