റീൽസിനായി 16കാരന്റെ ലൈസൻസില്ലാതെ വാഹനയാത്ര… മാതാവിനും ഉടമയ്ക്കുമെതിരെ…

പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനായി ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച് കറങ്ങിയ 16 വയസ്സുകാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ അടൂർ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാവിനെതിരെയും, ബൈക്കിന്റെ ഉടമയായ കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറും രവീന്ദ്രന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പോലും കുട്ടി കാറോടിച്ച് കറങ്ങിയിരുന്നു. ഇത്തരത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസുകളായി പങ്കുവെക്കുന്നതായും പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് കുട്ടി പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Back to top button