സ്പായിൽ വന്നുപോയവരുടെ വിശദാംശങ്ങൾ….മൂന്നാം പ്രതിയുടെ റിസോർട്ടിലെ റെയ്ഡിൽ SIT പിടിച്ചെടുത്തത്

പതിനാറുകാരി കോവളത്തെയും വിഴിഞ്ഞത്തെയും സ്പാകളിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേസിലെ മൂന്നാം പ്രതിയായ സജിത്ത്കുമാറിന്റെ പൊഴിയൂരിലുള്ള റിസോർട്ടിൽ പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തി. കോവളത്തെ ഇയാളുടെ പേരിലുള്ള ആയുർ കേരള, കേരള ആയുർവേദ എന്നീ രണ്ടു സ്പാകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഈ റിസോർട്ടിലാണ് സൂക്ഷിച്ചിരുന്നത്.
സജിത്ത്കുമാറിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾ, കുട്ടിയെ ഇയാളുടെ സ്പായിലെത്തിച്ച് പീഡിപ്പിച്ചിരുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴി ലഭിച്ച തുകയുടെ കണക്കുകൾ, സ്പാകളിൽ വന്നുപോയവരുടെ വിശദാംശങ്ങൾ എന്നിവ അന്വേഷണസംഘം പരിശോധിച്ചു. ഇവയുടെ രേഖകളും ശേഖരിച്ചു.
