വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ രാജശ്രീ

ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയില്‍ കോടതിയലക്ഷ്യ ഹർജി നല്‍കാന്‍ എഴുത്തുകാരി ആർ രാജശ്രീ. നോവല്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകുക. തലശേരി മുന്‍സിഫ് കോടതിയുടെ വിധി ലംഘിച്ചെന്ന് കാട്ടിയാണ് നീക്കം. സാമൂഹ്യമാധ്യമത്തിലൂടെ രാജശ്രീക്ക് എതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നിലനില്‍ക്കുന്നിതനാൽ കൂടുതല്‍ പ്രതികരണത്തിനില്ലന്നും രാജശ്രീ വ്യക്തമാക്കി.

Related Articles

Back to top button