ആലപ്പുഴയിലെ അരിക്കടത്ത്….എഫ്സിഐ ഉദ്യോഗസ്ഥരോട് പൊലീസിന്റെ കരുതല്‍….

ആലപ്പുഴ: റേഷന്‍ അരിക്കടത്തില്‍ കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. അരി കടത്തിയത് കരിഞ്ചന്തയിലേക്കെന്നാണ് വിവരം. കാലടിയിലുള്ള സ്ഥാപനത്തിലേക്ക് കടത്താനായിരുന്നു ശ്രമം. കേസില്‍ രണ്ട് പേര് അറസ്റ്റിലായി. എഫ്സിഐ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തില്ല. അരി എവിടെ നിന്ന് കടത്തിയെന്ന് രേഖപ്പെടുത്താതെയാണ് എഫ്ഐആര്‍. എഫ്സിഐ ഉദ്യോഗസ്ഥരുടെ പങ്ക് പൊലീസ് മറച്ചുവെച്ചു. മുഴുവന്‍ അരിയും എഫ്സിഐ ഉദ്യോഗസ്ഥര്‍ തന്നതെന്ന് പ്രതികള്‍ പറയുന്നു.കടത്തിയതില്‍ ഗോതമ്പും ഉള്‍പ്പെടുന്നു. 30 ചാക്ക് ഗോതമ്പും പിടിച്ചെടുത്തു.



