ഒറ്റരാത്രികൊണ്ട് സർക്കാർ ജോലി നഷ്ടമായി…. കളക്ടറേറ്റിന് പ്രതിഷേധം….

കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധം. റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന അഞ്ചു ജീവനക്കാരാണ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടതിനെ തുടർന്ന് കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പിഎസ്സി അഡ്വൈസ് പ്രകാരം നിയമനം ലഭിച്ച് രണ്ടര വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന ജീവനക്കാരെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽനിന്ന് ഒഴിവാക്കിയത്. അവധി ദിനത്തിന്റെ തലേദിവസം രാത്രി വാട്സ്ആപ്പിലൂടെയാണ് തങ്ങളെ പിരിച്ചുവിട്ട വിവരമറിയുന്നതെന്ന് ജീവനക്കാർ പറഞ്ഞു.



