ഗവർണർ സ്ഥാനത്തിരുന്ന് ആർ.എസ്.എസുകാരനായി പ്രവർത്തിക്കാനാവില്ല….പിണറായി വിജയൻ

കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകിയ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. ഗവർണർ പദവിയിലിരുന്നുകൊണ്ട് ആർ.എസ്.എസുകാരനായി പ്രവർത്തിക്കാൻ ആർലേക്കർക്ക് കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
എഴുതപ്പെട്ട ഭരണഘടനയിൽ കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കാൻ ബാധ്യതയുള്ള സ്ഥാനത്തിരുന്നുകൊണ്ട് തീർത്തും ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടികൾ സ്വീകരിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പിണറായി പറഞ്ഞു.



