ലൈംഗികാതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി അമ്മ.. ഹൈക്കോടതി ചെയ്തത്…

ലൈംഗികാതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുവാദം നൽകി. പെൺകുട്ടിയുടെ അമ്മയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. പെൺകുട്ടിയുടെ മാനസികാവസ്ഥയും നിയമവ്യവസ്ഥകളും കണക്കിലെടുത്താണ് ഉത്തരവ്. ഗർഭം തുടരാൻ താത്പര്യമില്ലെന്ന പെൺകുട്ടിയുടെയും അമ്മയുടെയും നിലപാട് കോടതി അംഗീകരിച്ചു.

പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് പതിനാറുകാരിയുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിക്കും അമ്മയ്ക്കും ഗര്‍ഭം തുടരാന്‍ താത്പര്യമില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button