കേരളത്തിന് നാളെ മുതൽ പുതിയ ഗവർണർ

കേരളത്തിന്റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥുർ 23ന് സത്യപ്രതിജ്ഞ ചെയ്യും. ലോക് ഭവൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ ചുമതല ഒഴിയും. തമിഴ്‌നാട് ഗവർണറായാണ് ആർലേക്കർക്ക് പുതിയ നിയമനം. സിക്കിം ഗവർണറായിരുന്ന മാഥുറിനെ ഒക്ടോബർ 12നാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരള ഗവർണറായി നിയമിച്ചത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനനം. രാജസ്ഥാൻ സർലകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായിരുന്നു. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ഗുജറാത്തിന്റെ ചുമതല വഹിച്ചത്.

Related Articles

Back to top button