ബെവ്‌കോ ഔട്ട്‌ലെറ്റിന് തീപിടിച്ചു.. മദ്യത്തിന്..

പാറശ്ശാലയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ തീപിടിത്തം. ബിവറേജസ് ഔട്ട്‌ലെന്റിന്റെ രണ്ടാമത്തെ നിലയിൽ സ്ഥാപിച്ചിരുന്ന ഡിപിയിൽ ആണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാർ ഉൾപ്പെടെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മദ്യത്തിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല. എന്നാൽ തീപിടിത്തത്തിൽ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു.



