രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ് അന്വേഷണ ഉദ്യോഗസ്ഥ ജി. പൂങ്കുഴലി ഇനി…

തിരുവനന്തപുരം: പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ജി. പൂങ്കുഴലിക്ക് ഡെപ്യൂട്ടേഷൻ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം അവർ സിബിഐയിൽ ജോയിൻ ചെയ്യണം. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷന് മുൻപ് തന്നെ ഈ കേസിലെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന. എംഎൽഎ ആയിരുന്ന സമയത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് പുറമെ, ഏറെ കോളിളക്കം സൃഷ്ടിച്ച മലയാള സിനിമയിലെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്ത പ്രധാന ഉദ്യോഗസ്ഥ കൂടിയാണ് ജി. പൂങ്കുഴലി.

Related Articles

Back to top button