ദയവും കനിവുമില്ലാത്ത സമൂഹമായി നമ്മള്‍ മാറുന്നു…കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി മുന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. വണ്ടി ഓടിക്കുമ്പോള്‍ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാല്‍ അതിന്റെ ജീവന്‍ രക്ഷിക്കാന്‍ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യര്‍ എന്നാല്‍ ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മള്‍ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാ – കായികപരമായ കഴിവുകള്‍ വളര്‍ത്തിയെടുത്ത് നല്ല മനുഷ്യരായി അവരെ വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാരുടെ സംഘടനയായ കേരള ഫിഗര്‍ ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button