ഈ വർഷത്തെ വിദ്യാരംഭം… അതീവ ശുഭ മുഹൂര്‍ത്തം… പൂജ എടുക്കേണ്ട സമയം…

വിദ്യാ ദേവതയുടെ കടാക്ഷത്തിനായി ജാതിമത വ്യത്യാസമില്ലാതെ നാടെങ്ങും പഠന ഉപകരണങ്ങൾ പൂജക്ക് വെച്ചിരിക്കുകയാണ്. വിദ്യ, ധനം തുടങ്ങി സർവ ഐശ്വര്യങ്ങളും നേടാൻ നവരാത്രി ദിനങ്ങളിൽ ദേവിയെ പ്രാർഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. വിജയദശമി ദിവസമായ ഒക്ടോബർ 21നാണ് പൂജ എടുക്കേണ്ടത്. ഈ വർഷത്തെ വിദ്യാരംഭത്തിന്  വലിയ സവിശേഷതകൾ ഉണ്ട്. ഇത്തവണ വിജയ ദശമി വരുന്നത് ബുധനാഴ്ചയാണ്. ഇത് തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ചയാണ്. ബുധൻ എന്നത് വിദ്യ, ബുദ്ധി, ജ്ഞാനം തുടങ്ങിയവയുടെ കാരകനാണ്. അതിനാൽ ഈ വർഷം, വിദ്യാരംഭത്തിന് അതീവ ശുഭ മുഹൂര്‍ത്തമാണ്. സൂര്യനും, ബുധനും തുലാം രാശിയിലും, വ്യാഴം കർമ്മ സ്ഥാനമായ പത്താം ഭാവത്തിലുമാണ് വരുന്നത്. അതിനാൽ സവിശേഷത പിന്നെയും ഏറും എന്നാണ് ജ്യോതിഷികൾ പറയുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വലിയ ഭക്തജന തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ 3 മണി മുതൽ പൂജ എടുക്കാം. ബുധനാഴ്ച ഉച്ചവരെ ദശമിയാണ്. വിദ്യാരംഭം നടത്തുന്നതിന് അന്ന് രാവിലെ 6.05നും 7.55നും ഇടക്ക് ഉത്തമമായ സമയമാണ്. ചില ക്ഷേത്രങ്ങളിലും, മറ്റ് സ്ഥലങ്ങളിലും വിദ്യാരംഭ മുഹൂര്‍ത്തം വ്യത്യസ്തമാകാം.

Related Articles

Back to top button