എൽഡിഎഫിൽ ഭിന്നത രൂക്ഷം; പാർലമെന്ററി പാർട്ടിയോഗം പോലും ചേരാനാകാതെ സിപിഎം–സിപിഐ തർക്കം

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ വാക്പോര് താത്കാലികമായി ശമിച്ചെങ്കിലും സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയ്ക്ക് അയവില്ല. യുഡിഎഫ് അധികാരത്തിലെത്തിയശേഷം നിയമസഭയുടെ രണ്ടാമത്തെ സമ്മേളനം നടക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർക്കാൻ കഴിഞ്ഞിട്ടില്ല. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ പോലും മുന്നണിക്കുള്ളിൽ കൂട്ടായ ആലോചന നടക്കാത്തത് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായാണ് സൂചന.

Related Articles

Back to top button