ദുർഗാപൂജയ്ക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക്

ദുർഗാപൂജാ ആഘോഷത്തിനിടെ കൊൽക്കത്തയിൽ വൻ ദുരന്തം. പൂജാ പന്തലിലേക്ക് ആളുകൾ കൂട്ടത്തോടെ തള്ളിക്കയറിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 17 പേർ മരിച്ചതായും 35 ഓളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.



